മക്ക : ഈ വര്‍ഷത്തെ ഹജ്ജ് രജിസ്ടേഷന് നടപടികള്‍ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണി മുതല്‍ ആരംഭിച്ചതോടെ, ഹജ്ജ് പാക്കേജുകളും മന്ത്രാലയം പുറത്തിറക്കി. ഈ വര്‍ഷം മൂന്ന് നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മിനായിലെ ടവര്‍ ബില്‍ഡിങ്ങില്‍ താമസസൗകര്യമുള്ള പാക്കേജിന് നികുതി ഉള്‍പ്പെടെ 19,044.57 റിയാലും മിനായിലെ തമ്ബുകളിലെ ഒന്നാം പാക്കേജിന് 16,539.24 റിയാലും രണ്ടാം പാക്കേജിന് 13,931.04 റിയാലുമാണ് നിരക്ക്. പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് കൂടുതല്‍ ചിലവേറിയതാവും. ജൂണ്‍ 23 ബുധനാഴ്ച രാത്രി 10 മണി വരെ ഹജ്ജ് മന്ത്രലയത്തിന്റെ https://localhaj.haj.gov.sa/ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി ഹജ്ജിന് അപേക്ഷിക്കാന്‍ അവസരമുണ്ട്
കഴിഞ്ഞ വര്‍ഷം ഹജ്ജ് നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തീര്‍ഥാടകരില്‍ നിന്നും പണം ഈടാക്കിയിരുന്നില്ല. ഈ വര്‍ഷം അറേബ്യയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ 60,000 പേര്‍ക്ക് മാത്രമാവും ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 2020 ലെ ഹജ്ജ് കര്‍മ്മത്തില്‍ 18 ലക്ഷം വിദേശ തീര്‍ത്ഥാടകരടക്കം 25 ലക്ഷം പേരാണ് അല്ലാഹുവിന്റെ അഥിതികളായി പുണ്യ ഭൂമിയിലെത്തിയത്