പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ ആനന്ദകുമാറിന്റെ വീട്ടിലും കോണ്‍ഗ്രസ് നേതാവും വക്കീലുമായ ലാലി വിന്‍സെന്റിന്റെ വീട്ടിലും ഉൾപ്പടെ 12 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നു
പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍റെ ശില്‍പിയും പൂര്‍ണാധികാരിയും സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറാണ് എന്ന് തെളിയിക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു .എന്നാൽ പാതി വില തട്ടിപ്പുകേസില്‍ ലാലി വിന്‍സെന്‍റിന്‍റെ പങ്ക് എന്താണെന്നും കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.ലാലി വിന്‍സെന്‍റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം.
അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയത് നിയമസഹായം നല്‍കിയ വകയിലാണെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാമെന്നുമായിരുന്നു ലാലി വിന്‍സെന്‍റിന്‍റെ വിശദീകരണം. കേസില്‍ ലാലിയുടെ അറസ്റ്റ് കോടതി താല്‍ക്കാലിക മായി തടഞ്ഞിരുന്നു. പാതിവില തട്ടിപ്പുകേസ് പ്രതി അനന്തുകൃഷ്ണന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അഡ്വ.ലാലി വിന്‍സെന്‍റ് ആയിരുന്നു അനന്തുകൃഷ്ണനു വേണ്ടി കോടതിയില്‍ ഹാജരായത്.
അനന്തുകൃഷ്ണന്‍റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നായിരുന്നു ലാലി വിന്‍ സെന്‍റിന്‍റെ ന്യായീകരണം. അനന്തുകൃഷ്ണനില്‍ നിന്ന് തനിയ്ക്ക് ലഭിച്ച 46 ലക്ഷം രൂപ വക്കീല്‍ ഫീസാണെന്നും ലാലി വിന്‍സെന്‍റ് വിശദീകരിച്ചു. അനന്തുകൃഷ്ണന്‍ പ്രധാന പ്രതിയായ പാതിവിലതട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്‍റ് ഏഴാം പ്രതിയാണ്.
അനന്തു കൃഷ്ണൻ്റെ തലയിൽ എല്ലാം കെട്ടിവെച്ച് ഒഴിയാനുള്ള ആനന്ദകുമാറിന്റെ നീക്കം പൊളിക്കുന്നതാണ് പുറത്തുവന്ന രേഖകൾ . ട്രസ്റ്റെന്ന നിലയിൽ രൂപീകരിച്ച എൻജിഒ ഫെഡറേഷൻ്റെ സ്‌ഥാപകനും മാനേജിങ് ട്രസ്‌റ്റിയാണ് കെ.എൻ ആനന്ദകുമാറെന്നും ആജീവനാന്ത കാലം ആ പദവിയിൽ അദ്ദേഹത്തിന് തുടരാമെന്നുമാണ് രേഖയിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനടക്കം അഞ്ച് പേരാണ് കോൺഫെഡറേഷൻ്റെ സ്ഥാപക അംഗങ്ങൾ.