ഹാഫ്‌വേ ഹോമുകൾ: എൻ.ജി.ഒ. കൾക്ക് അപേക്ഷിക്കാം

140

തിരുവനന്തപുരം : സംസ്ഥാനത്ത് മാനസിക രോഗാശുപത്രികളിൽ നിന്നും വിടുതൽ ചെയ്യുന്ന മാനസികരോഗ മുക്തരായവരെ കുടുംബവുമായി യോജിപ്പിക്കുന്നതിന് മുൻപായി വിവിധ തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്നതിനും മെച്ചപ്പെട്ട സാമൂഹിക ജീവിതം സാധ്യമാക്കുന്നതിനുമായുള്ള ഹാഫ്‌വേ ഹോമുകൾ ആരംഭിക്കുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന ഈ ഹോമുകൾ നടത്താൻ തത്പരരായ എൻ.ജി.ഒ. കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭ്യമാക്കണം.

അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ രണ്ട് പകർപ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ കവറിൽ “Application for Half Way Home Project” എന്ന് രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 0471-2306040.

NO COMMENTS