ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടു

48

ഗാസ: ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ഗാസയിൽ നടത്തിയ ഏറ്റു മുട്ടലിൽ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതിൽ ഒരാൾ ഹമാസ് തലവൻ യഹിയ സിൻവാർ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൽ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറി യുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഫോഴ്‌സ് പറയുന്നു.

2023 ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്ര ധാരൻ യഹിയ സിൻവാർ ആയിരുന്നു. ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയ്യ 2024-ൽ ടെഹ്റാനിൽ വെച്ച് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പിൻഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.

NO COMMENTS

LEAVE A REPLY