കുറ്റ്യാടി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി (65) അന്തരിച്ചു. ചെറിയകുമ്ബളത്തെ കൂടക്കടവത്തു വീട്ടില്‍ വിശ്രമത്തിലായിരുന്നു. മത പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്നഗാനമാണ് ഹമീദ് ഷെര്‍വാണിയെ പ്രശസ്തയിലേക്കുയര്‍ത്തിയത്. നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ്. സഹോദരന്‍ റഹീം കുറ്റ്യാടിയുടെ വരികള്‍ക്ക് ശബ്ദം നല്‍കി ജനഹൃദയങ്ങള്‍ കീഴടക്കിയ ഹമീദ് ഷര്‍വാണി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1975 ല്‍ മികച്ച ശബ്ദത്തിനുള്ള എം.ഇ.എസ് സ്വര്‍ണ മെഡല്‍ ലഭിച്ചു. കുറ്റ്യാടിയില്‍ ആസാദ് കലാമന്ദിര്‍ രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഖബറടക്കം വൈകീട്ട് 4ന് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍. മക്കള്‍:ഷമീര്‍ ഷര്‍വാനി, ഷബ്ന മരുമക്കള്‍: സബീദ തൂണേരി, സാജിദ്. സഹോദരങ്ങള്‍: ഖദീജ വാഴക്കാട്, കുഞ്ഞിമറിയം, റഹീം കുറ്റ്യാടി, നഫീസ, മഹമൂദ് മാസ്റ്റര്‍, അബ്ദുല്‍ കരീം അബ്ദുല്ല, റുഖിയ്യ, അബ്ദുല്‍ ജലീല്‍ അബ്ദുല്ല, അബ്ദുല്‍ മജീദ് അബ്ദുല്ല, ഷരീഫ, നൂറുദ്ദീന്‍, പരേതനായ എം സൈനുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ സഹോദരങ്ങളാണ്.