അബുദാബി ഗ്രാന്‍പ്രീയിൽ വിജയക്കൊടി പാറിച്ച്‌ ഹാമില്‍ട്ടണ്‍ ആറാം ലോക കിരീടം സ്വന്തമാക്കി.

131

അബുദാബി: സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാന്‍ പ്രീയിലും വിജയക്കൊടി പാറിച്ച്‌ ആറാം ലോക കിരീട ജയം ആഘോഷ മാക്കി മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍. അബുദാബിയില്‍ സീസണിലെ 11-ാം ജയം കുറിച്ച ഹാമില്‍ട്ടണ്‍ 413 പോയ ന്റോടെയാണ് ആറാം ലോക കിരീടം സ്വന്തമാക്കിയത്. ബഹ്‌റൈന്‍, ചൈന, സ്‌പെ യിന്‍, മൊണാക്കോ, കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഹംഗറി, റഷ്യ, മെക്‌സിക്കോ ഗ്രാന്‍പ്രീകളിലും താരത്തെ വെല്ലാന്‍ മറ്റാരുമുണ്ടാ യിരുന്നില്ല.

റെഡ് ബുള്ളിന്റെ മാക്‌സ് വേഴ്‌സ്റ്റാപ്പെന്‍ അബുദാബിയില്‍ ഹാമില്‍ട്ടനു പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ഗ്രാന്‍പ്രീകളിലെല്ലാം ഹാമില്‍ട്ടണ് വെല്ലുവിളി ഉയര്‍ത്തിയ മെഴ്സിഡസിന്റെ തന്നെ വാല്‍ ട്ടെരി ബൊട്ടാസിന് നാലാമതായി മാത്രമേ ഫിനിഷ് ചെയ്യാന്‍ സാധിച്ചുള്ളൂ.

326 പോയന്റുമായി വാല്‍ട്ടെരി ബൊട്ടാസാണ് രണ്ടാമത്. മാക്‌സ് വേഴ്‌സ്റ്റാപ്പെന്‍ 278 പോയന്റോടെ മൂന്നാമതെത്തി. ഹാമില്‍ട്ടന്റെ കരിയറിലെ എണ്‍പത്തിനാലാം ഗ്രാന്‍പ്രീ വിജയമായി രുന്നു ഇത്.തൊണ്ണൂറ്റിയൊന്ന് ഗ്രാന്‍പ്രീ ജയ ങ്ങള്‍ സ്വന്തമാക്കിയ മൈക്കല്‍ ഷുമാക്കര്‍ മാത്രമാണ് ഇനി മുന്നില്‍. ഫോര്‍മുല വണ്‍ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ഡ്രൈവറാണ് ഹാമില്‍ട്ടണ്‍.

ഏറ്റവും കൂടുതല്‍ ലോകകിരീടം നേടിയ ഡ്രൈവര്‍മാരുടെ പട്ടികയില്‍ നിലവില്‍ രണ്ടാമതാണ് ഹാമില്‍ട്ടണ്‍. ഏഴ് കിരീടം നേടിയ മൈക്കല്‍ ഷുമാക്കര്‍ മാത്രമാണ് ഇനി താരത്തിന് മുന്നിലുള്ളത്. 2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഹാമില്‍ട്ടന്റെ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്.

NO COMMENTS