കാബൂള്‍: ഒസാമ ബിൻ ലാദന്‍റെ മകൻ ഹംസ ബിൻ ലാദനെ അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയിൽപ്പെടുത്തി. 2011 ൽ ഒസാമ കൊല്ലപ്പെട്ട ശേഷം അൽഖൊയ്ദയിൽ സജീവമാണ് ഹംസ ബനൻ ലാദൻ. അമേരിക്കക്കെതിരെ പോരാട്ടം തുടരണമെന്നാവശ്യപ്പെട്ട് ഹംസയുടെ ശബ്ദ സന്ദേശങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. അയ്മൻ അൽ സവാഹിരിയാണ് ഇപ്പോൾ അൽ ഖൗയ്ദയ്ക്ക് നേതൃത്വം നൽകുന്നത്.