മൂകാംബിക മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി പഠനകാലത്താരംഭിച്ച സൗഹൃദമാണ് സജുലാൽ, രാഹുൽ, ഫയാസ് എന്നിവരുടേത്. പഠനശേഷം ഒരു ഹോസ്പിറ്റലിലേക്ക് ഒതുങ്ങാൻ മൂവർക്കും താല്പര്യമില്ലാതിരുന്ന അവസരത്തിലാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിലേക്ക് ഇവർ എത്തുന്നത്. ഈ ആശയത്തിന്റെ പൂർത്തീകരണമാണ് 2008-ൽ തിരുവനന്തപുരം ശാസ്തമംഗലത്തു ആരംഭിച്ച ഹാംസ്ട്രിങ്സ് സ്ലിമ്മിങ് ഫിറ്റ്നസ് ആൻഡ് ബ്യൂട്ടി ക്ലിനിക്. ആ പഴയ സുഹൃത്തുക്കൾ ഇന്ന് ബിസിനസ് പങ്കാളികൾ കൂടിയാണ്. ഇവരുടെ സൗഹൃദം തന്നെയാണ് ഹാംസ്ട്രിങ്സ്ന്റെ വിജയരഹസ്യവും.
തുടക്കത്തിൽ പുരുഷന്മാർക്കും പരിശീലനം നൽകിയിരുന്നെങ്കിലും പിന്നീട് ഇത് സ്ത്രീകൾക്കുമാത്രമായി മാറ്റുകയായിരുന്നു. അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും പെരുകിവരുന്ന കേരളത്തിന് ഒരു അത്യാവശ്യ ഘടകമായി മാറിയിരിക്കുകയാണ് ഫിറ്റ്നസ് സെന്ററുകൾ. എന്നാൽ ഇവ എത്രത്തോളം വിശ്വാസയോഗ്യമാണ് എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ നടത്തി ആരോഗ്യവും ധനവും നഷ്ടപ്പെടുത്തുകയാണ് മിക്ക സ്ത്രീകളും. ഇവിടെയാണ് ഹാംസ്ട്രിങ്സ് സ്ലിമ്മിങ്, ഫിറ്റ്നസ്, ആൻഡ് ബ്യൂട്ടി ക്ലിനിക് വ്യത്യസ്തമാകുന്നത്.
ഫിറ്റ്നസ് സെന്ററുകൾ ഏറെ പ്രചാരത്തിലില്ലാതിരുന്ന കാലത്താണ് മൂവരും ഈ ആശയവുമായി രംഗത്തെത്തുന്നത്. ഉണ്ടായിരുന്നവതന്നെ സാധാരണക്കാർക്ക് അപ്രാപ്യവുമായിരുന്നു. എന്നാൽ സാധാരണക്കാരായ സ്ത്രീകൾക്കും താങ്ങാവുന്ന ചിലവിലാണ് ഇവിടെ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇവിടെ എത്തുന്നവരുടെ ആത്മസംതൃപ്തിയാണ് ഇവരുടെ പ്രചോദനം.
സാധാരണയായി ഇത്തരം സ്ഥാപനങ്ങളിൽ
ട്രെയിനിർമാരാണ് പരിശീലനം നൽകുന്നത്. എന്നാൽ ഇവിടെ ഫിസിയോതെറാപ്പിസ്റ്റുകളാണ് വ്യായാമ രീതികൾ നിശ്ചയിക്കുന്നതും പരിശീലിപ്പിക്കുന്നതും, അതും ഓരോ വ്യക്തിയുടെയും ആരോഗ്യനിലയും മറ്റും പഠിച്ച ശേഷം മാത്രം. ഇതോടൊപ്പം അവരുടെ ആഹാരരീതികൾ മനസിലാക്കി ഡയറ്റ് പ്ലാൻ തയാറാക്കുന്നതിനായി ഡയറ്റീഷ്യന്റെ സേവനവും ഇവർ നൽകുന്നുണ്ട്. എന്നൽ എത്രതന്നെ പരിശീലിപ്പിച്ചാലും തൻറെ വണ്ണം കുറയ്ക്കണമെന്ന ആഗ്രഹം സ്വയം തോന്നിയില്ലെങ്കിൽ യാതൊരു ഫലവുമില്ലെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തൽ.
ആദ്യം ഫിറ്റ്നസ് സെന്റർ മാത്രമായി തുടങ്ങിയ ഹാംസ്ട്രിങ്സ് ഇന്ന് ആയുർ സ്പർശ് എന്ന പേരിൽ ആയുർവേദ ചികിത്സയും ബ്യൂ സ്ട്രിങ്സ് എന്ന പേരിൽ ബ്യൂട്ടി ട്രീറ്റ്മെന്റും നൽകുന്നുണ്ട്. പത്തു വർഷം പിന്നിടുമ്പോൾ കൊല്ലം തിരുവല്ല തൃശൂർ എന്നീ പ്രധാന നഗരങ്ങളിലും തിരുവനന്തപുരത്തു തന്നെ കുമാരപുരത്തു രണ്ടാമത്തെ കേന്ദ്രവും ഇവർ ആരംഭിച്ചുകഴിഞ്ഞു. വൈകാതെതന്നെ വിദേശത്തേക്കും ഹാംസ്ട്രിങ്സ് വ്യാപിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ഈ കൂട്ടുകാർ…www.hamstrings.in