കൊച്ചി : ബിരുദ വിദ്യാര്‍ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാൾ കൂടി പിടിയിൽ. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നിവരെ പൊലീസ‌് അറസ്‌റ്റു ചെയ്‌തിരുന്നു.