തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് തെളിവില്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടത്. 2011 ഏപ്രില്‍ 27നാണ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടത്. മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താന്‍, ബാബുകുമാര്‍, ജിണ്ട അനി എന്നിവര്‍ക്കെതിരായ വധശ്രമക്കേസുകളിലെ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തുപറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍വച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിവൈഎസ്പി സന്തോഷ് നായര്‍, കണ്ടെയ്നര്‍ സന്തോഷ്, പ്രകാശ്, പെന്റി എഡ്വിന്‍, കൃഷ്ണകുമാര്‍, സുര്യദാസ്, നിധിന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.