ന്യൂഡല്‍ഹി: ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണമെന്നും ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ഭജന്‍ പറയുകയുണ്ടായി.
നമ്മുടെ ജവാന്മാര്‍ നിരന്തരം ആക്രമിക്കപ്പെടുമ്ബോള്‍ ഏത് കായിക ഇനമായാലും മാറ്റിവെയ്ക്കപ്പെടണം. രാജ്യമാണ് ഏറ്റവും വലുത്. അതിന്‍റെ പിന്നില്‍ നാം എല്ലാം അണിനിരക്കണം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.