അഹമ്മദാബാദ്: ബിജെപി തനിക്കെതിരെ വ്യാജ ലൈംഗീക സി ഡി ഇറക്കിയേക്കുമെന്നു പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ബിജെപി തനിക്കെതിരെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ സിഡി തയ്യാറാക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് അത് പുറത്തുവിടാനാണ് ബിജെപിയുടെ ശ്രമമെന്നും ഹാര്‍ദിക് പറയുന്നു. എന്നാല്‍ ഈ വിവരം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് അത് ബിജെപിയുടെ വര്‍ഗസ്വഭാവമാണെന്ന് ഹാര്‍ദിക് മറുപടി നല്കി. ഗുജറാത്തില്‍ ഉപയോഗിക്കുന്ന വിവി പാറ്റ് വോട്ടിംഗ് മെഷീനുകളിലും ബിജെപി കൃത്രിമത്വം കാണിക്കുമെന്ന് ഹാര്‍ദിക് ആരോപിക്കുന്നു. അനധികൃത മാര്‍ഗങ്ങളില്‍ കൂടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്ന് തനിക്കുറപ്പാണെന്നും ഹാര്‍ദിക് തന്റെ ട്വിറ്ററില്‍ ആരോപിക്കുന്നു.