മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി പ്രശസ്ത ഗായകൻ ഹരിഹരനെത്തി. ഇന്നലെ ക്ളിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തിൽ സംഗീതം ചാരിറ്റബിൾ ട്രസ്റ്റ് റഹ്മത്തേൻ 6 എന്ന സംഗീത പരിപാടി നടത്തിയിരുന്നു. ഇതിൽ നിന്നുള്ള സഹായമാണ് ഹരിഹരൻ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഹരിഹരനൊപ്പം സോനു നിഗമും സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സുഭാഷ് ടി. വി, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവർ സന്നിഹിതരായിരുന്നു.