ഹരിപ്പാട്: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എരുവ പേരാത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍ (23) ആണ് മരിച്ചത്. പല്ലന കലവറ ജെട്ടിക്ക് സമീപം ഞായറാഴ്ച മൂന്നരയോടാണ് അപകടം.
അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അരുണ്‍ കുമാര്‍ കുളിക്കാനിറങ്ങിയത്. കാല്‍വഴുതി ആഴമുളള ഭാഗത്തേക്ക് വീണതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സുഹൃത്തക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അരുണിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതാണ്. അരുണ്‍ കുമാര്‍ കണ്ണൂരില്‍ പരസ്യ ഏജന്‍സിയിലെ ജീവനക്കാരനയിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. സംഭവത്തെപ്പറ്റി തൃക്കുന്നപ്പുഴ പോലീസ് അന്വഷണം തുടങ്ങി. ആറ്റിലെ ആഴമുളള ഭാഗത്താണ് അരുണ്‍ വീണത്. രക്ഷപ്പെടുത്തുമ്ബോള്‍ ജീവനുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രയിലിലേക്കുളള യാത്രായ്ക്കിടെയാണ് മരിച്ചത്.
രമാദേവിയാണ് അരുണിന്റെ അമ്മ.