കോഴിക്കോട്: കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27ന് ആഹ്വാനം ചെയ്ത ഭാരതബന്ദിന് ഐക്യദാര്‍ഢ്യമായി കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.
കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദദഗതിക്കെതിരെ മോട്ടോര്‍ തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതി നാല്‍ വാഹനങ്ങള്‍ ഓടില്ല. വ്യപാര സ്ഥാപനങ്ങളിലെ തൊളിലാളികളും ജോലിക്ക് ഹാജരാവില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അഞ്ഞൂറിലധികം കര്‍ഷകസംഘടനകള്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും എളമരം കരീം വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു.
രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് വരെ കാരണമാവുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഒമ്ബത് മാസമായി കര്‍ഷകര്‍ ഡല്‍ഹി േകന്ദ്രീകരിച്ച് സമരത്തിലാണ്. കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിനോ പ്രശ്നം ഒത്തു തീര്‍പ്പാക്കു ന്നതിനോ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യ ത്തി ലാണ് ട്രേഡ് യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ബി.എം.എസ് ഒഴികെ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കയാണ്. ഭാരത ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതല്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പി ക്കുമെന്നും എളമരം കരീം വ്യക്തമാക്കി.
കേരളത്തിലെ 23 ട്രേഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കെ. രാജീവ്, പി.കെ നാസര്‍, യു. പോക്കര്‍, കെ.കെ കൃഷ്ണന്‍, അഡ്വ. എം.പി സൂര്യനാരായണന്‍, ടി. ഇബ്രാഹിം, പി.എം ശ്രീകുമാര്‍, ടി.വി വിജയന്‍, അഡ്വ. പി. കൃഷ്ണകുമാര്‍, ബഷീര്‍ പാണ്ടികശാല, ഒ.കെ സത്യ, ഷിനു വള്ളില്‍, എ.എ സവാദ്, രാമദാസ് വേങ്ങേരി, ബിജു ആന്‍റണി എന്നിവര്‍ സംബന്ധിച്ചു.