മലപ്പുറം: : മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് പൊന്നാനി മണ്ഡല് കാര്യവാഹക് സിജിത്തി (29)നാണു വെട്ടേറ്റത്. ഇന്നു ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സിജിത്തിന്റെ ഓട്ടോ യാത്രയ്ക്കായി വിളിച്ചശേഷം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സിജിത്തിന്റെ വലതു കൈപ്പത്തി ഭാഗികമായി അറ്റു. ഇടതു കൈയുടെ എല്ലു പൊട്ടിയിട്ടുണ്ട്. സിജിത്ത് ബഹളം വച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് സിജിത്തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് പൊന്നാനി നഗരസഭയില്‍ നാളെ ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.