പെരുങ്കിടവിളയില്‍ നാളെ സിപിഎം ഹർത്താൽ

238

തിരുവനന്തപുരം: പെരുങ്കിടവിള ജംഗ്ഷനില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ യെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിൽ പ്രതിഷേധിച്ച് പെരുങ്കിടവിളയില്‍ നാളെ സിപിഎം ഹർത്താൽ. പെരുങ്കിടവിളയിലുണ്ടായ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും തുടർന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അതുവഴി വാഹനത്തില്‍ വരികയായിരുന്ന എം.എല്‍.എ യെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

NO COMMENTS