തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. പല സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. പാറശ്ശാലയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. തമ്പാനൂരില്‍ പുനരാരംഭിച്ച ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കൊല്ലത്ത് സമരക്കാര്‍ ബസിനടിയില്‍ കിടന്ന് പ്രതിഷേധിച്ചു. സര്‍വീസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ വലപ്പാട് കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറിലും ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പട്ടാമ്പിയില്‍ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ വാഹനം സമരക്കാര്‍ അടിച്ചുതകര്‍ത്തു.
സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധിച്ച് കടകളടിപ്പിച്ചു. തിരുവനന്തപുരം ചാലയില്‍ കടകള്‍ അടപ്പിച്ചത് തര്‍ക്കത്തിന് ഇടയാക്കി.
അതേസമയം ഹര്‍ത്താലിന് പിന്തുണയറിയിച്ച് യുവജനസംഘടനകള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമാണ് പിന്തുണ അറിയിച്ചത്.