പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവിനെ റോഡിനു വശത്തുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുവിന്റേത് കൊലപാതകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.