നെയ്യാറ്റിന്‍കര താലൂക്കില്‍ നാളെ ഹര്‍ത്താല്‍

239

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നെയ്യാറ്റിന്‍കര താലൂക്കില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് നെയ്യാറ്റിന്‍കര താലൂക്ക് പരിധിയില്‍ ഹര്‍ത്താല്‍.

താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണം. താലൂക്ക് പ്രദേശത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ സര്‍വീസ് നടത്തുന്നതില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്തര്‍സംസ്ഥാന ബസുകള്‍ തടയില്ല. ഇതേ ആവശ്യം ഉന്നയിച്ച്‌ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ‘ഫ്രാനി’ന്റെ നേതൃത്വത്തില്‍ 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS