ആലപ്പുഴ: ഹരിപ്പാട് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു.