പത്തനംതിട്ടയിൽ നാളെ ബിജെപി ഹർത്താൽ

200

പത്തനംതിട്ട : പത്തനംതിട്ടയിൽ നാളെ ബിജെപി ഹർത്താൽ. അയ്യപ്പ ഭക്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചാണ് ബിജെപി നാളെ ഹർത്താൽ പ്രഖ്യാപിച്ചത്. ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിലാണ് പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ശിവദാസിന്‍റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS