യുവമോർച്ച – ഡി.വൈ.എഫ്.ഐ സംഘർഷം ; ചെങ്ങന്നൂരിലെ വെൺമണി പഞ്ചായത്തിൽ നാളെ ഹര്‍ത്താല്‍

226

ചെങ്ങന്നൂർ : യുവമോർച്ച- ഡി.വൈ.എഫ്.ഐ സംഘർഷത്തെ തുടർന്ന് വെൺമണി പഞ്ചായത്തിൽ നാളെ ഹർത്താല്‍. ചെങ്ങന്നൂരിലെ വെൺമണി പഞ്ചായത്തിൽ സിപിഎം ആണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട് ആക്രമിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സംഘർഷം. മൂന്നു യുവമോർച്ച പ്രവർത്തകർക്കും രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. അതേസമയം എൻ.എസ്.എസ് കരയോഗ സംരക്ഷണ സമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS