മുക്കം നഗരസഭയില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താൽ

160

മുക്കം : മുക്കം സര്‍വീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കാന്‍ ഒരു പറ്റം ഉദ്യോഗസ്ഥരും സി പി എമ്മും ശ്രമം നടത്തുന്നതായി ആരോപിച്ച് ഇന്ന് മുക്കം നഗരസഭയില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കോടതി നിര്‍ദേശമുണ്ടായിട്ടുപോലും വരണാധികാരി എത്തിയില്ലന്നും ഇത് കുറുക്കുവഴിയിലൂടെ ബാങ്ക് പിടിച്ചെടുക്കാന്‍ സി പി എം നിര്‍ദേശത്തോടെ നടക്കുന്ന നാടകമാണന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലന്ന് യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. കുന്നത്ത് തൃക്കോവില്‍ ക്ഷേത്രോത്സവം നടക്കുന്നതിനാല്‍ മണാശ്ശേരി അങ്ങാടിയേയും മുത്താലം അങ്ങാടിയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

.

NO COMMENTS