കോഴിക്കോട് : ഹര്‍ത്താലുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ. ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താല്‍ ദിനത്തിൽ ഓടുമെന്നും ഹര്‍ത്താലുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കരുതെന്നും കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ അറിയിച്ചു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് മുൻപ് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചിരുന്നു.