തിരുവനന്തപുരം• സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരിക്കും ഹര്‍ത്താല്‍. നോട്ടു പ്രതിസന്ധിയേത്തുടര്‍ന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ സാഹചര്യമനുസരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം. നോട്ടു പ്രതിസന്ധി നിമിത്തം സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുെട പശ്ചാത്തലത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു