തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹര്‍ത്താല്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ നിരാഹാര സമരം നടക്കുന്ന പന്തലിനു സമീപം ആത്മഹത്യക്കു ശ്രമിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയുള്ള ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമര പന്തലിനു സമീപത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്.
അതേസമയം, ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബഹറ ജില്ല പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അക്രമം നടത്തുന്നവരെയും നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നവരെയും വഴി തടയുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.