കാസര്‍കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

170

കാസര്‍കോട്‍• കാസര്‍കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ നാളെ കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട് ചെറുവത്തൂരില്‍ ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് നാളെ ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്. ചെറുവത്തൂരില്‍ രാവിലെ മുതല്‍ ബിജെപി പദയാത്രക്ക് നേരെ വ്യാപകമായി അക്രമം ഉണ്ടായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രസംഗിക്കാന്‍ എത്തിയ കെ. സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. എന്നിട്ടും പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയതായും നേതാക്കള്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY