കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാരോപിച്ചാണ് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. സിപിഎം -ബിജെപി സംഘര്‍ഷത്തിന് രാത്രിയോടെയാണ് അയവ് വന്നത്. കഴിഞ്ഞ മാസം 21 ന് എന്‍ഡിഎ പൊതുസമ്മേളനം സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയെന്നാരോപിച്ച് ബിജെപി ചീമേനയില്‍ പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ വീണ്ടും ബിജെപി സിപിഐ എം സംഘര്‍ഷമുണ്ടായി. പൊതുസമ്മേളനം കഴിഞ്ഞ് ചെറുവത്തൂര്‍ വഴി മടങ്ങാനുള്ള കെ.സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ ശ്രമം സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെ.സുരേന്ദ്രന്‍,വല്‍സന്‍ തല്ലങ്കരി എന്നിവരടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘര്‍ഷത്തിന് അയവു വന്നശേഷമാണ് ബിജെപി നേതാക്കളെ പൊലീസ് വിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാരോപിച്ചാണ് ബിജെപി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.