തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് വേണ്ടെന്നായിരുന്നു പൊതുവെയുള്ള വികാരം.യൂത്ത് കോണ്‍ഗ്രസിന്റെ സ്വാശ്രയ സമരം നിയമസഭയിലേക്ക് മാറ്റാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. ഷാഫി പറമ്ബിലും ഹൈബി ഈഡനും നിയമസഭയ്ക്കകത്ത് സത്യഗ്രഹം നടത്തിയേക്കും.