കോഴിക്കോട്: ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി നടത്തിയ മാര്‍ച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ഇന്ന് കടയുടമയുടെ വസതിയിലേക്കാണ് സമരക്കാര്‍ മാര്‍ച്ച് നടത്തിയത്.