കൊല്ലം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

301

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. കടയ്ക്കല്‍ വെട്ടേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ രവീന്ദ്രനാഥ് (58) മരിച്ചതിനെതുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് ജി. ഗോപിനാഥാണ് ഹര്‍ത്താല്‍ വിവരം അറിയിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം രണ്ടാം തിയതി രാത്രി കടയ്ക്കല്‍ ക്ഷേത്രോല്‍സവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിലാണ് രാവീന്ദ്രനാഥിന് വെട്ടേറ്റത്. വെട്ടേറ്റ അന്നുമുതല്‍ തന്നെ രവീന്ദ്ര നാഥ് അബോധവസ്ഥയിലായിരുന്നു. റിട്ടയേര്‍ഡ് എസ്‌ഐ ആണ് രവീന്ദ്രനാഥ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് കടയ്ക്കലില്‍ നടക്കും.

NO COMMENTS

LEAVE A REPLY