ചങ്ങനാശേരി: ചങ്ങനാശേരിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് അതിക്രമം ആരോപിച്ചാണ് ഹര്‍ത്താല്‍. മദ്യശാല മാറ്റി സ്ഥാപിക്കുന്നതിനെ ചെല്ലിയുണ്ടായ സങ്കര്‍ഷത്തിലായിരുന്നു പോലീസിന്റെ അതിക്രമം. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്നുള്ള സുപ്രീം കോടിതി വിധിയേത്തുടര്‍ന്ന് സംസ്ഥാത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടത്തി വരികയാണ്. ശനിയാഴ്ച മുതല്‍ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടിയിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ചങ്ങനാശേരിയില്‍ ഇതിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.