ഇടുക്കി: ദളിതന്‍റെ മൃതദേഹം പുറത്തെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആദ്യ മണിക്കൂറില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കട കന്പോളങ്ങള്‍ അടഞ്ഞുകിടന്നു സ്വകാര്യവാഹനങ്ങള്‍ മാത്രം സര്‍വീസ് നടത്തി. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹൈറേഞ്ച് മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.രാവിലെ പത്തുമണിയോടെ കട്ടപ്പനയില്‍ പ്രകടനം നടത്താനുള്ള ആലോചനയിലാണ് സംഘടന. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അത്യാവശ്യം ഇരുചക്ര, സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. നിരത്തുകള്‍ ശൂന്യമാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് നേരത്തേ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അറിയിച്ചിട്ടുണ്ടെങ്കിലും പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.കാഞ്ചിയാറില്‍ ദളിതനായ വ്യക്തിയുടെ മൃതദേഹം ക്രൈസ്തവസഭ പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ച സംഭവത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് ഹര്‍ത്താല്‍. സെപ്തം 16 ന് നടന്ന സംഭവത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. അനുമതിയില്ലാതെ പള്ളി സെമിത്തേരയില്‍ മൃതദേഹം അടക്കിയതാണ് മൃതദേഹം പുറത്തെടുത്ത് വേറെ അടക്കാന്‍ നിര്‍ദേശിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബന്ധുക്കളെ പോലും അറിയിക്കാതെയാണ് വേറെ സംസ്ക്കാരിച്ചതെന്നാണ് മറുഭാഗത്തിന്‍റെ ആരോപണം.