കോഴിക്കോട്: സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്. സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിലേക്കാണ് അജ്ഞാതര്‍ സ്റ്റീല് ബോംബെറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം നടന്നത്. ജില്ലാസെക്രട്ടറി പി. മോഹനന്‍ യാത്രകഴിഞ്ഞ് കാറില്‍ ഓഫീസിലെത്തി വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറ്. രണ്ട് ബോംബെറിഞ്ഞതിൽ ഒരെണ്ണം പൊട്ടി. അപകടത്തിൽ ഓഫീസ് വരാന്തയിലുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ സുര്‍ജിത്തിന് മുറിവേറ്റു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വെള്ളിയാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അഞ്ചുപേര്‍ ബോംബെറിഞ്ഞശേഷം ഓഫീസിന് പിന്നിലേക്ക് ഓടിരക്ഷപ്പെട്ടെന്ന് മോഹനന്‍ പറഞ്ഞു. വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് സമീപമാണ് ഓഫീസ്. വിവരമറിഞ്ഞ പാര്‍ട്ടിനേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.