തൊടുപുഴ: ഡിവൈ.എസ്പി ഓഫിസിലേക്കുള്ള മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വെകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തൊടുപുഴ ഡിവൈ.എസ്പി ഓഫീസിലേക്കുള്ള കെ.എസ്.യു മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തൊടുപുഴയില്‍ ഇന്ന് മാര്‍ച്ച് നടത്തിയത്.