ബംഗാളില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക ആക്രമം

180

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബസിര്‍ഹട്ട് മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തിനു ഇതുവരെ അയവ് വന്നിട്ടില്ല. ഇന്നലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍റെ മരണത്തില്‍ പ്രതിഷേധിച്ച ബിജെപി നോര്‍ത്ത് ദിനാജ്പൂരില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ് ഹര്‍ത്താല്‍ അനൂകൂലികള്‍ രണ്ട് ബസ്സുകള്‍ അടിച്ചു തകര്‍ത്തു.പ്രദേശത്തെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ത്യണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ആരോപിച്ചു. പശ്ചിമബംഗാളില്‍ നടക്കുന്ന പ്രതിഷേധത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാരാണ് എന്ന് മുഖ്യമന്ത്രി മമ്മതാ ബാനര്‍ജി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെ ബിജെപിയുടെ പ്രതികരണം ഗൂര്‍ഖാലാന്‍ഡിനായുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെ രാജ്ഘട്ട് മുതല്‍ ജന്തര്‍മന്ദര്‍ വരെ ഗൂര്‍ഖ ജനമുക്തിമോര്‍ച്ചയുടെ നേത്യത്ത്വത്തില്‍ പ്രതിഷേധ റാലി നടത്തി.

പ്രത്യേക സംസ്ഥാനം എന്ന ആവിശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന പ്രഖ്യാപിക്കാനാണ് ദില്ലിയില്‍ റാലി നടത്തിയത്. റാലിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയിരുന്നത്.സമരം ദില്ലിയിലും ശക്തമാക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം.അതെസമയം ഡാര്‍ജിലിങില്‍ രണ്ടു പ്രക്ഷോഭകാരികളുടെ മരണം എരിതീയില്‍ എണ്ണയൊഴിച്ചതോടെ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചിരിക്കുകയാണ്. ഇന്നലെ പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു തീവച്ച പ്രതിഷേധക്കാര്‍ ഒരു പോലീസ് വാഹനം അഗ്നിക്കിരയാക്കിയിരുന്നു.

NO COMMENTS