പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ഡി.വൈ.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍. വെട്ടിപ്പുറത്ത് ആര്.എസ്.എസിന്റെ ഗുരുദക്ഷിണ പരിപാടിക്കുനേരെ നടന്ന സി.പി.എം.ആക്രമണത്തിലും തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ഏകപക്ഷീയ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അശോകന് കുളനട അറിയിച്ചു.ഞായറാഴ്ച രാത്രിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.