കണ്ണൂര്‍ • സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ (50) ആണ് കൊല്ലപ്പെട്ടത്. പാതിരിയാട് കള്ളുഷാപ്പില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു മോഹനന്‍. വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പിണറായി, വേങ്ങാട്, ധര്‍മ്മടം, കോട്ടയം എന്നീ പഞ്ചായത്തുകളില്‍ ഇന്നുച്ചയ്ക്കു രണ്ടു മുതല്‍ ആറുവരെയും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. അതിനിടെ, തില്ലങ്കേരി കടുക്കപാലത്തു ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു.മുഴക്കുന്നു മണ്ഡലം കാര്യവാഹ് സുജേഷിനെയാണ് ബോംബ് എറിഞ്ഞ ശേഷം വെട്ടി വീഴ്ത്തിയത്.