തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മഅദനിയെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.