യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

138

തിരുവനന്തപുരം: തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍. പെട്രോളിയം ഉത്പന്നങ്ങളുടെ കൊള്ളവിലയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെയാണ് യു.ഡി.എഫ് നാളെ സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

പത്രം, പാല്‍ വിതരണം, ആശു​പത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. നാളത്തെ ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

NO COMMENTS