കാസര്‍കോട് മാതൃഭൂമി ന്യൂസിന്‍റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം

178

കാസര്‍കോട്: കാസര്‍കോട് മാതൃഭൂമി ന്യൂസിന്‍റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. രാജേഷ് കുമാര്‍, റിപോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്‍, ക്യാമറാമാന്‍ ഷാജി ചന്തപ്പുര, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ അസഭ്യം പറയുകയും കാറിന്റെ ബോണറ്റില്‍ ഇടിക്കുകയും ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉള്‍പെടെയുള്ള നേതാക്കള്‍ എത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച്‌ പിന്നീട് ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കാസര്‍കോട് മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലാണ് മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.

NO COMMENTS