തൃശ്ശൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

337

തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച്‌ തിങ്കളാഴ്ച തൃശ്ശൂരില്‍ ബിജെപി ഹര്‍ത്താല്‍. തൃശ്ശൂര്‍, ജില്ലയിലെ ഗുരുവായൂര്‍ മണല്ലൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെന്‍മേനി സ്വദേശി ആനന്ദ് (28) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 1.30ഓടെ ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടതിനെതുടര്‍ന്ന് ബൈക്കില്‍നിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

NO COMMENTS