തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിൽ പുരുഷന്റെ അസ്‌ഥികൂടം കണ്ടെത്തിയത് പതിനഞ്ച് അടി താഴ്‌ചയിൽ നിന്ന്. കൂടാതെ തൊപ്പി, കണ്ണട, ടൈ ബാഗ് ഒരു ഷർട്ടും കണ്ടെത്തി. ക്യാംപസിന്റെ ബോട്ടണി ഡിപ്പാർട്ട്‌മെൻ്റിനോടു ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്‌ഥികൂടം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരു ന്നു.
വാട്ടർ ടാങ്കിനുള്ളിൽ ഫൊറൻസിക് സംഘത്തിൽപ്പെട്ടവർ ഇറങ്ങി പരിശോധിക്കുന്നുണ്ട്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കു ന്നതിനാൽ ആരും അങ്ങോട്ടു പോകാറില്ല. മതിയായ സുരക്ഷയില്ലാതെയും ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെയും ഫയർഫോഴ്‌സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് നിലവിൽ പരിശോധന നടക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണു അസ്‌ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.ശരീരം അഴുകി അസ്‌ഥികൾ നിലത്തു വീണിട്ടുണ്ട്.