കോട്ടയം: പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജിന് “തൊപ്പി’ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. കഴിഞ്ഞ തവണ മൂന്ന് മുന്നണികൾക്കെതിരേ സ്വന്ത്രനായി മത്സരിച്ച ജോർജ് ഇത്തവണയും അതേരീതിയിലാണ് ജനവിധി തേടുന്നത്.
യുഡിഎഫിനായി ടോമി കല്ലാനിയും എൽഡിഎഫിനായി സെബാസ്റ്റ്യൻ കുളത്തുങ്കലുമാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.