വയനാട്ടില്‍ കുഴല്‍പ്പണവേട്ട ; ബെംഗളൂരു ബസില്‍ നിന്ന് 44 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

176

കല്‍പ്പറ്റ • വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട. കേരള ആര്‍ടിസിയുടെ ബെംഗളൂരു ബസില്‍ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന പണമാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 44 ലക്ഷം രൂപയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഇന്നലെ തോല്‍പ്പെട്ടിയിലും 60 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് കര്‍ണാടക സ്വദേശികളെ പിടികൂടിയിരുന്നു.

NO COMMENTS

LEAVE A REPLY