പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസ്സപ്പെടരുത് – ഹൈക്കോടതി.

134

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണ്. കേസിലെ പ്രതികളായ ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. കേസ് ഡയറി ഹാജരാക്കണം. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

NO COMMENTS