എച്ച്.ഡി.സി & ബി.എം പരീക്ഷാഫീസ് ജൂലൈ ഒന്നു മുതൽ സ്വീകരിക്കും

133

തിരുവനന്തപുരം : എച്ച്.ഡി.സി & ബി.എം കോഴ്‌സിന്റെ പുതിയ സ്‌കീമിന്റെ രണ്ടാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ പരീക്ഷ, പഴയ സ്‌കീം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച് 24ന് അവസാനിക്കും. എച്ച്.ഡി.സി & ബി.എം (2014) സീകീമിന്റെ ഒന്നും, രണ്ടൂം സെമസ്റ്റർ പരീക്ഷകൾക്ക് പരീക്ഷാഫീസ് പേപ്പറൊന്നിന് 250 രൂപ ക്രമത്തിൽ ഓരോ സെമസ്റ്ററിനും 1250 രൂപ വീതവും എച്ച്.ഡി.സി & ബി.എം ഓൾഡ് (2008-13) സ്‌കീം പരീക്ഷകൾക്ക് പേപ്പർ ഒന്നിന് 250 രൂപ വീതവും അതതു സഹകരണ പരിശീലന കോളേജുകളിൽ ജൂലായ് ഒന്നു മുതൽ സ്വീകരിക്കും.

പരീക്ഷാ ഫീസിനോടൊപ്പം അപേക്ഷാഫോം, ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയ്ക്കായി 200 രൂപയും അടയ്ക്കണം.

പരീക്ഷാഫീസും അപേക്ഷയും ജൂലൈ ആറ് വരെ പിഴയില്ലാതെയും, 50 രൂപ പിഴയോടു കൂടി ജൂലൈ പത്തുവരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ അതതു സഹകരണ പരിശീലന കോളേജ് പ്രിൻസിപ്പൽമാരിൽ നിന്നും ലഭിക്കും.

NO COMMENTS