തിരുവനന്തപുരം : സ്വാശ്രയ നിയമം നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ (എസ് എഫ് സി ടി എസ് എ) സംസ്ഥാന കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി അഭിനന്ദിച്ചു
വിവിധ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത് സ്വാശ്രയ കോളജുകളിലെ അധ്യാപക അനധ്യാപക നിയമന സേവന-വേതന ചട്ടങ്ങൾ വ്യവസ്ഥാപിതം ആക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
വിവിധ മേഖലകളിലായി ആയിരത്തിന് മുകളിൽ സ്വാശ്രയ കോളേജുകളും ഏഴു പതിനായിരത്തോളം ജീവനക്കാരുമുണ്ട് സ്വാശ്രയസ്ഥാപനങ്ങൾ ഉന്നതവിദ്യാഭ്യാസമേഖലയിൽ ആരംഭിച്ച നൂറ്റാണ്ട് പിന്നിടുമ്പോഴും കേന്ദ്രം നിയമം നിർമ്മിച്ചിട്ടില്ല ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ദിനേശൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു തുടർന്ന് തുറക്കാൻ ഗവർണറോട് ശുപാർശ ചെയ്യുകയുമായിരുന്നു .
വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാരിൻറെ പ്രതിബദ്ധതയാണ് നിർദ്ദിഷ്ഠ ഓർഡിനൻസ് എന്ന് സംസ്ഥാന പ്രസിഡൻറ് കെ എൻ ബാലഗോപാൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ വഹാബ് എന്നിവർ പറഞ്ഞു/ പ്രസിഡൻറ് അരവിന്ദ് വൈസ് പ്രസിഡൻറ് രാജീവ് സെക്രട്ടറിമാരായ ഡി സാജു കെ കെ ശംഭു ട്രഷറർ വി എസ് സ്വപ്ന രേഖ കണ്ണൻ എന്നിവർ പങ്കെടുത്തു.