വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ യുവാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ശ്രീനിവാസ് നകിര്കാന്തി (51), ഇയാളുടെ ഭാര്യ ശാന്തി നകിര്കാന്തി എന്നിവരെയാണ് ടെക്സസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാന്തിയെ വീടിനുള്ളിലെ ഇടനാഴിയിലും ശ്രീനിവാസിനെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനിവാസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ശ്രീനിവാസ് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ഇവരുടെ 16 വയസുള്ള മകള്‍ വീട്ടിലുണ്ടായിരുന്നുവെന്നും കുട്ടി ഉറക്കത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതേക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.